Thursday, August 5, 2010

എന്‍റെ ഗ്രാമം

എന്‍റെ നാട് എനിക്ക് എത്ര നല്ല ഓര്‍മകളാണ് സമ്മാനിച്ചതെന്ന് അറിയോ ? പൊന്നിഎം എന്ന ഗ്രാമത്തെ കുറിച്ച് എനിക്ക് ഒരു പാട് പറയാന്‍ ഉണ്ട് . ഈ ലോകത്ത് എവിടെആന്‍  പോയാലും ഞാന്‍ നാട്ടില്‍ തന്നെ തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിക്കുന ഒരാളാണ് ഞാന്‍. വലിയ ഒരു ഗ്രാമം അല്ലെങ്കിലും അതിന്റെ നിഷ്കളനകത പതിയ മാറിക്കൊണ്ടിരിക്കുന്നു . ഗ്രാമത്തിന്റെ ഓരോ മാറ്റവും ഇന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് . എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും ഗ്രാമത്തിന്റെ വിശുധിയുള്ള ഒരു പാട് മനുഷ്യര്‍ അവിടെ ജീവിച്ചിരിപ്പുണ്ട് ചെറുപ്പക്കാര്‍ ഒക്കെ ഗള്‍ഫിലേക്കും ഐ ടി ജോലിയിലേക്കും തിരിഞ്ഞു പിന്നെ ഉള്ളവര്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു . വയലില്‍ കറങ്ങി അടിച്ചു നടക്കാനും പുഴയില്‍ പോയി മീന്പിടിക്കാനും ഒക്കെ സമയം കണ്ടെത്തണം ഇത്തവണ പോകുമ്പോള്‍ .പുഴമീന്‍ കറി എന്ത് രുചി ആണെന്നോ ഓര്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളം വരുന്നു . ഇനിയും പറയാന്‍ ഒരു പാട് ഉണ്ട് ,എന്‍റെ ഗ്രാമത്തെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല . 

എന്‍റെ ചിക്കു പൂച്ച

എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ ആയിരുന്നു  ചിക്കു പൂച്ച . എനിക്ക് പൂച്ചകളെ എന്ത് ഇഷ്ടമാനെന്നോ ?ഞാന്‍ നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് വരുന്നതുവരെ എന്‍റെ സന്തത സഹചാരി ആയിരുന്നു അവന്‍ .എന്‍റെ കൂടെ ഇപ്പോഴും അവന്‍ നടക്കും പഠിക്കുമ്പോള്‍ എന്‍റെ അടുത്ത് ഇരിക്കും ഞാന്‍ പറമ്പില്‍ ചുറ്റിയടിക്കുമ്പോള്‍ എന്‍റെ കൂടെ നടന്നു പക്ഷികളെയും മറ്റും പിടിക്കാന്‍ ഒരു ശ്രമം നടത്തും പിന്നെ അവന്‍ ഒരു സൂത്ര പണി എടുക്കും അതിനു അമ്മയുടെ കയ്യില്‍ നിന്നും അവനു എത്ര അടികിട്ടിയിട്ടുന്ടെന്നോ അപ്പോള്‍ അവന്‍ ഓടി ഇവിടെ എങ്കിലും ഒളിക്കും കുറച്ചു കഴിഞ്ഞു മെല്ലെ പമ്മി പമ്മി വരും. അവന്‍ കിടക്കയില്‍ കിടക്കുന്നതിനാണ് അവന്‍ അടി വാങ്ങുന്നത് എന്തൊക്കെ ചെയ്യ്തലും അവനെ വീട്ടിലുള്ള എല്ലാവര്ക്കും അവനെ ഒത്തിരി ഇഷ്ടമാണ് . അവനു കോമ്പ്ലാന്‍ വലിയ ഇഷ്ടമാണ് ഗ്ലാസില്‍ സ്പൂണില്‍ ഇട്ടു ഇളക്കുന്ന ശബ്ദം കേട്ടാല്‍ അവന്‍ എവിടെ ഉണ്ടെങ്കിലും ഓടിവരും എന്നിട്ട് സ്നേഹത്തോടെ തൊട്ടു തലോടി നില്‍ക്കും അവന്റെ നില്‍പ്പ് കാണാന്‍ നല്ല രസമാണ് .ഓരോ തവണ ലീവിന് നാട്ടില്‍ ചെല്ലുമ്പോഴും ഞാന്‍ എത്തിയാല്‍ അവനു വലിയ സന്തോഷമാ .അവനു ഇപ്പോ വയസ്സായി ഇനി അവന്‍ എത്ര കാലം ആര്‍ക്കറിയാം
അപൂര്‍വ രാഗം മലയാള സിനിമയ്ക്ക് പുതിയ ഒരു ട്രെന്‍ഡ് സമ്മാനിച്ചിരിക്കുകയാണ് . കുറെ ഏറെ സസ്പെന്‍സ് ഈ സിനിമയില്‍ ഉണ്ട് ഒരിക്കലും പ്രേക്ഷകന്‍ വിചാരിക്കാത്ത തലങ്ങളിലൂടെ ആണ് കഥ പുരോഗമിക്കുന്നത് . പക്ഷെ സിനിമ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല

തട്ടുകടയും ഞാനും എന്‍റെ സുഹൃത്തുക്കളും

തട്ടുകട സംസ്കാരം നമ്മളെ വളരെ അധികം സ്വാധീനം ചെലുത്തികഴിഞ്ഞു.ഞാന്‍ ഉള്‍പെടെയുള്ള പുതിയ തലമുറ അതിന്റെ ഭാഗമാണ് . ഇടവേളകള്‍ക്കിടയില്‍ കിട്ടുന്ന സമയം മുഴുവന്‍ ഞാനും എന്‍റെ കൂടുകരും തട്ടുകടയില്‍ പോയി ചായ കുടിക്കും . എല്ലാവരും കൂടി കളിയാക്കി ചായകുടിക്കുന്നതൊക്കെ ഇനി ഓര്‍മയായി തീരാന്‍ മൂന്നു മാസം കൂടെ ഉണ്ട് എന്നതാണ് ഒരു ആശ്വാസം . കുറച്ചു കാലം മുന്‍പൊക്കെ തട്ടുകടയില്‍ പോകുക ചായ കുടിക്കുക എന്നതൊക്കെ ഒരു മോശം കാര്യമാണ് എന്നതായിരുന്നു എന്‍റെ ധാരണ പക്ഷെ പത്ര പ്രവര്‍ത്തക ആകാനുള്ള ഈ കോഴ്സ് എന്നെ ഒരു പാട് മാറ്റി എടുത്തു . എന്‍റെ തെറ്റായ ധാരണകളൊക്കെ തിരുത്തി എടുക്കാന്‍ ഒരു പാട് നല്ല ഗുരുനാഥന്‍മാര്‍ ഇവിടെ ഉണ്ടായതു ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . ഇപ്പോള്‍ തട്ടുകടയില്‍ പോകാത്ത ഒരു ദിവസം എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും ഇല്ലെന്നു തന്നെ പറയാം