Thursday, August 5, 2010
എന്‍റെ ഗ്രാമം
എന്‍റെ നാട് എനിക്ക് എത്ര നല്ല ഓര്‍മകളാണ് സമ്മാനിച്ചതെന്ന് അറിയോ ? പൊന്നിഎം എന്ന ഗ്രാമത്തെ കുറിച്ച് എനിക്ക് ഒരു പാട് പറയാന്‍ ഉണ്ട് . ഈ ലോകത്ത് എവിടെആന്‍ പോയാലും ഞാന്‍ നാട്ടില്‍ തന്നെ തിരിച്ചു വരാന്‍ ഞാന്‍ ആഗ്രഹിക്കുന ഒരാളാണ് ഞാന്‍. വലിയ ഒരു ഗ്രാമം അല്ലെങ്കിലും അതിന്റെ നിഷ്കളനകത പതിയ മാറിക്കൊണ്ടിരിക്കുന്നു . ഗ്രാമത്തിന്റെ ഓരോ മാറ്റവും ഇന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് . എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും ഗ്രാമത്തിന്റെ വിശുധിയുള്ള ഒരു പാട് മനുഷ്യര്‍ അവിടെ ജീവിച്ചിരിപ്പുണ്ട് ചെറുപ്പക്കാര്‍ ഒക്കെ ഗള്‍ഫിലേക്കും ഐ ടി ജോലിയിലേക്കും തിരിഞ്ഞു പിന്നെ ഉള്ളവര്‍ സജീവമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു . വയലില്‍ കറങ്ങി അടിച്ചു നടക്കാനും പുഴയില്‍ പോയി മീന്പിടിക്കാനും ഒക്കെ സമയം കണ്ടെത്തണം ഇത്തവണ പോകുമ്പോള്‍ .പുഴമീന്‍ കറി എന്ത് രുചി ആണെന്നോ ഓര്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളം വരുന്നു . ഇനിയും പറയാന്‍ ഒരു പാട് ഉണ്ട് ,എന്‍റെ ഗ്രാമത്തെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല .
Subscribe to:
Post Comments (Atom)
സ്വന്തം ഗ്രാമത്തിന്റെ സൗന്ദര്യം കൂടുതല്‍മിഴിവേകുന്നത് ഗ്രാമം വിട്ട് നില്‍ക്കേണ്ടി വരുമ്പോഴാണ്.
ReplyDelete