Tuesday, August 3, 2010

മാവോ പ്രശ്നം

മാവോവാദികള്‍ ആണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം .അവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും 
ഒക്കെ ആയി കേന്ദ്ര സര്‍കാര്‍ഹരിത വേട്ടയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു .പക്ഷെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ് . ഇങ്ങനെ ഉള്ളവര്‍ എങ്ങനെ നമ്മുടെ സമൂഹത്തില്‍ ഉണ്ടായി എന്നതിനെ കുറിച്ച് ആരും ചിന്ടിക്കുന്നില്ല അല്ലെന്ഗില്‍ തന്നെ അതിനൊക്കെ എവിടാ സമയം അല്ലെ ? കാരണങ്ങളെ തിരിച്ചറിഞ്ഞുള്ള പ്രധിവിധി അല്ലാതെ ഇതിനു ഒരു പരിഹാരം ഇല്ല .സര്‍കാരിന്റ നിലപാടുകള്‍ ഇന്ന് ശരിയായ രീതിയില്‍ അല്ല തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

തിരക്ക്

ഇനി അസ്സിഗ്ന്മേന്റുകളുടെ കാലം രണ്ടു മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം വീണ്ടും തിരക്കേറുന്നു . ന്യൂസ്‌ പാക്കേജ് , റേഡിയോ ഡ്രാമ. ഡിപ്ലോമ ഫിലിം ഷൂട്ട്‌ എന്നിങ്ങനെ പോകുന്നു ജോലികള്‍ . ഇതെല്ലാം നന്നായി ആസ്വദിച്ച് ചെയ്യുന്നതുകൊണ്ട് ഒട്ടും വിരസത ഇല്ല .ഈ  ജീവിതം എന്ത് രസമാണ് അല്ലെ എപ്പോഴും തിരക്കുകള്‍ , ഈ തിരക്കിനിടയില്‍ നമ്മള്‍ക്ക് ഒന്നിനെകുറിച്ചും കൂടുതല്‍ ആലോചിക്കെണ്ടല്ലോ ? അല്ലെന്ഗില്‍ തന്നെ വെറുതെ ആലോചിച്ചു എന്തിനാ തല പുകയ്യ്ക്കുന്നത് അല്ലെ . ഓരോ നിമിഷവും ആസ്വദിച്ച് സന്തോഷത്തോടെ ചെലവഴിക്കുക അതൊക്കെ മാത്രമേ പിന്നീട് നമ്മള്‍ക്ക് സ്വന്തം എന്ന് പറയാന്‍ ഉണ്ടാവുകയുല്ലോ

മലര്‍വാടി കൂട്ടം

അയ്യോ ഒന്നും പറയണ്ട ഓ എന്‍റെ ദൈവമേ വളരെ കാലം കൂടി ഞാന്‍ സന്തോഷിച്ചു ഒരു സിനിമ കണ്ടു. എത്രയൊക്കെ മുഖവുര കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഏതാണീ സിനിമ എന്ന് അത് മറ്റെതുമല്ല നമ്മുടെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ . ഒട്ടും വിരസത തോന്നിയില്ല . നല്ല സിനിമയ്ക്ക് നല്ല പ്രേക്ഷകരുണ്ടാവും എന്നതിന്റെ തെളിവാണീ ചിത്രം . പുതുമുഖനഗള്‍ നന്നായി അഭിനയിച്ചു നല്ല പാട്ടുകള്‍ എല്ലാം കൊണ്ടും ഈ ചിത്രം വളരെയേറെ വ്യത്യസ്തത പുലര്‍ത്തി .