എന്‍റെ സ്വന്തം പ്രസ് ക്ലബ് . ഇവിടെ നിന്ന് പോകാന്‍ എനിക്ക് ഒട്ടും മനസ്സുവരുന്നില്ല .പക്ഷെ എന്ത് ചെയ്യാം കോഴ്സ് കഴിഞ്ഞു എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി രതീഷേട്ടന്‍ പരീക്ഷയുടെ ടൈം ടേബിള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചു കഴിഞ്ഞു .എത്ര പെട്ടന്നാണ് ഒരു വര്‍ഷം കടന്നു പോയത്, ഞാന്‍ അറിഞ്ഞില്ല .ഇനി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള യാത്ര , യാത്ര പറയാന്‍ സമയമായി എന്ന് ആലോചിക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ . എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ .ഗുരുനാതന്മാര്‍ എല്ലാവരെയും ജീവിതയാത്രയില്‍ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടും എന്നാ പ്രതീക്ഷയാണ് എനിക്ക് ഒരു ആശ്വാസം . തികച്ചും വ്യത്യസ്തമായ പഠനരീതി, ക്യാമറ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്ന് പഠിച്ചു ഇതൊക്കെയാണ് ഇവിടെ നിന്ന് പോകുമ്പോള്‍ കൂടായിട്ടുള്ളത്. കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല .