Monday, July 19, 2010

ഓര്‍മ്മകള്‍

എന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു പ്രസ്‌ ക്ലബിലെ പഠനം . കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍നിന്നുല്ലാവരും എന്‍റെ ക്ലാസ്സ്‌ മേറ്റ്സ് ആയിരുന്നു . അതുകൊണ്ട് തന്നെ  ക്ലാസ്സ്‌ നല്ല രസമായിരുന്നു . പല ഭാഷയും അതിന്റെ സ്ലങ്ങും ഒക്കെ പറഞ്ഞു പരസ്പരം കളിയാക്കി കളിയാക്കി കൊല്ലുന്ന തിരുവിതാംകൂര്‍ ഗ്രൂപും മലബാര്‍ ഗ്രൂപും എല്ലാം എന്ത് രസമായിരുന്നെന്നോ. എപ്പോഴും പറഞ്ഞു ചിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ , ഞങ്ങളുടെ ക്ലാസ്സിന്റെ പ്രധാനപ്പെട്ട ഉദ്ധരണികള്‍ " അപ്പുക്കുട്ട ഓവര്‍ ആക്കല്ലേ , ശശി .പിന്നെ എന്താ ഇന്തുചൂടന്റെ ഭാവി പരിപാടി ഇതെല്ലാം എങ്ങനെ മറക്കും .  എന്തായാലും ഈ പഠനകാലം ഞാന്‍ നന്നായി അകോഷിച്ചു, നഷ്ടം എന്ന് പറയാന്‍ ഒന്നും ഇല്ല . ഇവിടെ നിന്ന് ഒരു പാട് വേദനയോടെയും ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷത്തോടെയും ഞാന്‍ പ്രസ്‌ ക്ലബ്ബിന്റെ പടിയിറങ്ങുന്നു , ഒരു നല്ല പത്രപ്രവര്‍ത്തക ആകും എന്ന ഉറച്ച വിശ്വാസത്തോടെ .