Wednesday, August 4, 2010

ഓണം എന്‍റെ ഓര്‍മ്മകള്‍

ഓണം   എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു ആഖോഷം ആണ് .ഇപ്പോള്‍ എന്‍റെ മനസ്സുനിറയെ നാടും വീടും ഒക്കെയാണ് .കാരണം രണ്ടു വീക്സ് കഴിഞ്ഞാല്‍ ഓണത്തിന്റെ അവധിക്കു നാട്ടില്‍ പോകാമല്ലോ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യ്തത്തിനു ശേഷം കലണ്ടറില്‍ നോക്കി ദിവസം എണ്ണി കൊണ്ടിരിക്കലാണ് എന്‍റെ പണി . പൂക്കളം തീര്‍ക്കാനും സദ്യ ഉണ്ണാനും അയ്യോ എനിക്ക് ആലോചിക്കാന്‍ വയ്യേ എന്തെല്ലാം പരിപാടികള്‍ . എല്ലാവരെയും കണ്ടു ഓണം അകോഷിച്ചു വീണ്ടും ഒരു വീക്സിനു ശേഷം വീണ്ടും എന്‍റെ സ്വന്തം പ്രസ്‌ ക്ലബിലേക്ക്‌. പിന്നെ എന്‍റെ കൂടുകാരുടെ കൂടെ ഓണം അകോഷിക്കണം എന്‍റെ ഏറ്റവും വലിയ സ്വത്തു തന്നെ സുഹൃത്തുക്കളാണ് അവരില്ലാതെ എനിക്ക് എന്ത് ആഖോഷം എന്‍റെ എല്ലാ കള്ളതരങ്ങല്‍ക്കും കൂട്ട് നില്‍ക്കുന്നവരെല്ലേ പറയാന്‍ ഒരുപാടു ഉണ്ട്

മറവി

മറവി ഒരു അനുഗ്രഹം ആണല്ലേ , ഒന്നും മറക്കാന്‍ കഴിയില്ലെങ്ങില്‍ നമ്മള്‍ എങ്ങനെ ജീവിക്കും ഒരിക്കലും നമ്മളുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുകയില്ലല്ലോ ? ഓര്‍ത്തു ഓര്‍ത്തു വിഷമിക്കാനല്ലേ സമയം ഉണ്ടാവുകയുള്ളൂ. ഓര്‍മകളുണ്ടായിരിക്കണം ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്ക് ഓടിമറഞ്ഞു ഇരിക്കാം എന്ന കവിവചനം   ആണ്


.

മഴക്കാലം

മഴ എത്ര കണ്ടാലും മതിവരില്ല . എനിക്ക് എന്ത് ഇഷ്ടമാണ്  എന്നോ മഴക്കാലം . മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് എന്‍റെ കുട്ടിക്കാലം ആണ് ഓര്‍മവരുന്നത് .മഴനനഞ്ഞതിന് അമ്മയുടെ കയ്യില്‍ നിന്ന് എത്ര അടികിട്ടിയിട്ട്‌ ഉണ്ടെന്നോ ?കുട്ടിക്കാലത്ത് മഴ വെള്ളത്തില്‍ തോണി ഉണ്ടാക്കി കളിച്ചതും ,കൂട്ടുകരോടോപ്പോം സ്കൂളില്‍ പോകുമ്പോള്‍ മഴ നനഞ്ഞതും ഇന്നും എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു .. ഇപ്പോള്‍ അതെല്ലാം ഓര്‍ത്തിരിക്കാന്‍ എന്ത് രസമാണെന്നോ ? ഇപ്പോഴും നടന്നു പോകുമ്പോള്‍ മഴ ഉണ്ടെങ്കില്‍ ഞാന്‍ മഴ നനയാറുണ്ട് .മഴയെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല .എന്നെ എല്ലാവര്ക്കും ഉണ്ടാവും മഴയെ കുറിച്ച് ഒരു പാട് ഓര്‍മ്മകള്‍ . എന്‍റെ ഓര്‍മ്മകള്‍ ഈ കൊച്ചു വാക്കുകളില്‍ ഞാന്‍ ഒതുക്കുന്നു .