Wednesday, August 18, 2010

ആശ്വാസം

പ്രതീക്ഷകള്‍ തളിര്‍ക്കുന്നു .മനസ്സിന് കുറച്ചു ആശ്വാസം തോന്നുന്നു ഇനി ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുമോ അല്ലെന്ഗില്‍ ഇപ്പോള്‍ എന്‍റെ മുന്‍പില്‍ തുറന്ന വഴി അടഞ്ഞുപോകുമോ എന്ന് എനിക്കറിയില്ല .എങ്കിലും ഒത്തിരി പ്രതീക്ഷകളോടെ എല്ലാം നല്ലരീതിയില്‍ വരുമെന്ന് ഞാന്‍ സമാധാനിക്കുന്നു.

ഓണതിരക്ക്

മലയാളികള്‍ ഇപ്പോള്‍ ഓണം ആഖോഷിക്കാനുള്ള തിരക്കിലാണ് . പണപെരുപ്പം ഒന്നും ജനങ്ങളെ ബാധിചിട്ടെ ഇല്ല എന്ന് ഓണത്തിരക്ക് കണ്ടാല്‍ മനസ്സിലാകും എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും മലയാളികള്‍ കാണം വിറ്റും ഓണം ഉണ്ണണം എന്നതില്‍ അടിയുറച്ചു വിശ്വസിക്കുന്നു .ലോകത്ത് എവിടെ ആയാലും മലയാളികള്‍ ഓണം ആഖോഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .