Thursday, May 9, 2013
Saturday, March 10, 2012
Monday, November 1, 2010
ചിക്കു
എന്‍റെ സ്വന്തം ചിക്കു പൂച്ചയെ എനിക്ക് കഴിഞ്ഞ ദിവസം നഷ്ടമായി .അതിനു വേണ്ടി ഞാന്‍ വീട്ടില്‍ പോയതുപോലെ ആയി . വീട്ടില്‍ എത്തിയപ്പോള്‍ അവനെ നായ പിടിച്ചു എന്ന അമ്മ എന്നോട് പറഞ്ഞത് .ശരിക്കും ഞാന്‍ ഒരുപാടു വിഷമിച്ചു .എനിക്ക് അവനെ എന്ത് ഇഷ്ടമായിരുന്നു എന്നോ ? പക്ഷെ എന്ത് ചെയ്യാം അങ്ങനെ അവനും ഓര്‍മയായി .ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ അടുത്തേക്ക് ഓടിവരാന്‍ അവന്‍ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല . പാവം എന്‍റെ ചിക്കു
Friday, October 29, 2010
Friday, October 22, 2010
വോട്ട്
ഇപ്പോള്‍ ഈ നഗരം ശാന്തം ആണ് വാഹനങ്ങളുടെ ബഹളം അല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല .സ്ഥാനര്തികള്‍ ക്ക് ഉറക്കം ഇല്ലാത്ത രാത്രി എന്ന് പറയാം തിരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ അവസാനിച്ചു ജനങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്ന് ആലോചിക്കുമ്പോള്‍ പാവം സ്ഥാനര്തികള്‍ ജനങ്ങള്‍ കൈവെടിയില്ലഎന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു എന്തായാലും റിസള്‍ട്ട് അറിയാന്‍ ഇരുപത്തി ഏഴുവരെ കാത്തിരിക്കണം എന്തായാലും ഞാനും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മള്‍ക്ക് കിട്ടുന്ന പൊളിറ്റിക്കല്‍ അവകാശം രേഖപെടുത്താന്‍ നാട്ടിലേക്കു പോകുന്നു.
Tuesday, October 19, 2010
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് അടുത്ത് എവിടെയും സ്ഥാനര്തികളുടെ ബഹളം തന്നെ . നാടിനെ സേവിക്കാന്‍ ആള്‍ക്കാരുടെ മത്സരം . ഇവരൊക്കെ ഇത്രയും നാള്‍ എവിടെ പോയി എന്ന് ജനത്തിന് സ്വാഭാവികമായി ഒരു സംശയം കാണും അല്ലെ പക്ഷെ എന്ത് ചെയ്യാം ഈ സമയത്ത് മാത്രമേ സ്ഥാനര്തികളെ കാണാനുള്ള ഭാഗ്യം ജനതിനുള്ളൂ പിന്നെ അടുത്ത തിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയുകയുള്ളൂ .അതും ഒരു ഭാഗ്യം തന്നെ അല്ലെ എങ്ങനെ ഇവര്‍ക്ക് എങ്ങനെ ഒക്കെ സാധിക്കുന്നു എന്നാണ് അത്ഭുതം അസാമാന്യ തൊലിക്കട്ടി തന്നെ .എന്നാണാവോ ഇതിനൊക്കെ ഒരു പ്രധിവിധി .കള്ളന്മാരും കള്ളകടതുകാരും ഭരിച്ചു നമ്മുടെ നാടിനെ മുടിപ്പിച്ചു .
Monday, October 18, 2010
ഓര്‍മ്മകള്‍
തിന്ഗലാഴ്ച നല്ല ദിവസം ആണ് എന്ന് ആരാ പറഞ്ഞത് അയാള്‍ക്ക് നന്ദി കാരണം എനിക്ക് ഇന്ന് നല്ല ദിവസം ആയിരുന്നു . ശരിക്കും എന്താ ഞാന്‍ പറയുക അത് തന്നെ നനായി സതോഷിച്ച ഒരു ദിവസം എന്‍റെ പഴയ ഒരു സുഹൃത്തിനോട് ഞാന്‍ ചാറ്റ് ചെയ്യ്തു കോളേജ് ദിവസങ്ങള്‍ ഓര്‍ത്തു . നാട്ടില്‍ പോയിട്ട് ഒരുമിച്ചു കൂടം എന്ന് പറഞ്ഞു . ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് വേണം .
Friday, October 15, 2010
പൂജ
വിദ്യരംഭം ഇങ്ങനെ ഉള്ള ദിവസങ്ങള്‍ വരുമ്പോള്‍ കുട്ടികാലം ആണ് ഓര്‍മവരുന്നത് . പത്തു ദിവസം വ്രദം എടുത്തു ബുക്ക് പൂജിക്കാന്‍ വച്ചിരുന്നതൊക്കെ ഇപ്പോള്‍ ഒര്മാമാത്രം ആയി . എന്ത് രസം ആയി ആ കാലഘട്ടം .ഇപ്പോള്‍ എനിക്ക് പൂജയും ഇല്ല വ്രഥവും ഇല്ലാതായി .ഇപ്പോള്‍ അതിനെ കുറിച്ച് ചിണ്ട്ക്കാന്‍ തന്നെ ടൈം ഇല്ലാതായി .നമ്മളറിയാതെ എത്ര പെട്ടന്നആണ് കാലം കൊഴിഞ്ഞു പോകുന്നത് .
Tuesday, October 12, 2010
waiting
ഇനി ആരെന്നും എന്തെന്നും ആര്‍ക്കറിയാം അല്ലെ ? നമ്മള്‍ക്ക് ഒന്നും മുനകൂടി നിര്‍വചിക്കാന്‍ കഴിയില്ല . എല്ലാം ഒരു കാത്തിരിപ്പാണ് കാത്തിരിക്കുകതന്നെ നമ്മള്‍ക്കും അവസരം വരും അല്ലെ ? ദൈവം നമ്മള്‍ക്ക് ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ലെ .
Friday, October 8, 2010
ആഗ്രഹം
ജീവിതം എങ്ങനെയൊക്കെയോ പോകുന്നു .ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു .പക്ഷെ അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിച്ചു പോകുമോ എന്ന് ഞാന്‍ ഇപ്പോള്‍ പേടിക്കുന്നു.എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ ഓരോദിവസവും തള്ളിനീക്കുന്നത് . പക്ഷെ ചിലരുടെ ഭാഗത്ത് നിന്നും ചെറിയ ചെറിയ തിരിച്ചടികള്‍ കിട്ടികൊണ്ടിരിക്കുന്നു .നോക്കാം എവിടെ വരെ പോകും എന്ന് .ഞാന്‍ ഇപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയിലാണ് പക്ഷെ വിഷാദത്തില്‍ അല്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുന്നു എല്ലാം ശരിയാകും എന്ന്.അല്ലാതെ ഞാന്‍ എന്ത് പറയാന്‍
Wednesday, October 6, 2010
കോമണ്‍ വെല്‍ത്ത് ഗെയിംസ്
കോമണ്‍ വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തുന്നു .ജനങ്ങള്‍ ആഹ്ലാടതിമര്‍പ്പില്‍ ആണ് .അഭിനവ് ഭിന്ദ്ര ആദ്യ സ്വര്‍ണം നേടിയത് ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ .ഇനിയും സ്വര്‍ണ പ്രതീക്ഷകളുമായി കായികതാരങ്ങള്‍ ഏറെ .ഇപ്പോള്‍ മെഡല്‍ നിരയില്‍ ഇന്ത്യ രണ്ടാം സ്ഥാനത് തുടരുന്നു .ഇനി ഉള്ള ദിവസങ്ങളില്‍ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Thursday, September 30, 2010
Allegations
കോമണ്‍ വീല്‍ത് ഗെയിംസ് ഡല്‍ഹിയില്‍ നടക്കാന്‍ ഇനി മൂന്ന് നാള്‍ കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നത് വളരെ സന്തോഷം ഉള്ള കാര്യം തന്നെ . പക്ഷെ ഗെയിംസ് ഇന്റെ പിന്നിലെ ആരോപണങ്ങളും അഴിമതി കഥകളും ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ .ഇത്രയും നാണം കെട്ട രീതിയില്‍ ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന് ഇതു സാധരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാവും .കാരണം ഗെയിംസ് ഇന് വേണ്ടിയുള്ള അടിസ്ഥാന സുകര്യങ്ങള്‍ ഇനിയും ഒരിക്കിയിട്ടില്ല ഗെയിംസ് ഗ്രാമത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു നിര്‍മ്മിച്ചവ പൊളിഞ്ഞു വീഴുന്നു അതിനാല്‍ മതിയായ സുരക്ഷ എല്ലാ എന്ന് പറഞ്ഞുകൊണ്ട് പല രാജ്യ നധര കായിക താരങ്ങളും ഗെയിംസ് നിന്നും ഒഴിഞ്ഞു മാറി നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ കണ്ടു പഠിക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു . എന്തൊക്കെ ആയാലും എങ്ങനെ ഒക്കെ മതി എന്ന ചിന്ദ ഗതി മറ്റെണ്ടിയിരിക്കുന്നു .
അയോധ്യ
അയോധ്യ വിധി എന്ന് കൊട്ടിഖോഷിച്ചു പക്ഷെ വിധി വന്നപ്പോള്‍ ജഡ്ജി മാര്‍ക്ക് പോലും ഭിന്ന അഭിപ്രായം എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് . ആരെയും വിഷമിപ്പിക്കാത തരത്തില്‍ കൈകാര്യം ചെയ്യ്തു എന്ന് തന്നെ പറയാം
Wednesday, September 29, 2010
samayam
ഏഷ്യാനെറ്റിലെ ഇന്റെര്‍ന്ഷിപ് നന്നായി പോകുന്നു . എന്താ പറയുക അതുകൊണ്ട് തന്നെ ഒന്നിനും സമയം കിട്ടുന്നില്ല .തിരക്കോട് തിരക്ക് തന്നെ .
Saturday, September 4, 2010
Wednesday, August 18, 2010
ആശ്വാസം
പ്രതീക്ഷകള്‍ തളിര്‍ക്കുന്നു .മനസ്സിന് കുറച്ചു ആശ്വാസം തോന്നുന്നു ഇനി ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുമോ അല്ലെന്ഗില്‍ ഇപ്പോള്‍ എന്‍റെ മുന്‍പില്‍ തുറന്ന വഴി അടഞ്ഞുപോകുമോ എന്ന് എനിക്കറിയില്ല .എങ്കിലും ഒത്തിരി പ്രതീക്ഷകളോടെ എല്ലാം നല്ലരീതിയില്‍ വരുമെന്ന് ഞാന്‍ സമാധാനിക്കുന്നു.
Subscribe to:
Posts (Atom)















