Kaleidoscope
Thursday, May 9, 2013
Saturday, March 10, 2012
Monday, November 1, 2010
ചിക്കു
എന്‍റെ സ്വന്തം ചിക്കു പൂച്ചയെ എനിക്ക് കഴിഞ്ഞ ദിവസം നഷ്ടമായി .അതിനു വേണ്ടി ഞാന്‍ വീട്ടില്‍ പോയതുപോലെ ആയി . വീട്ടില്‍ എത്തിയപ്പോള്‍ അവനെ നായ പിടിച്ചു എന്ന അമ്മ എന്നോട് പറഞ്ഞത് .ശരിക്കും ഞാന്‍ ഒരുപാടു വിഷമിച്ചു .എനിക്ക് അവനെ എന്ത് ഇഷ്ടമായിരുന്നു എന്നോ ? പക്ഷെ എന്ത് ചെയ്യാം അങ്ങനെ അവനും ഓര്‍മയായി .ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ അടുത്തേക്ക് ഓടിവരാന്‍ അവന്‍ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല . പാവം എന്‍റെ ചിക്കു
Friday, October 29, 2010
Friday, October 22, 2010
വോട്ട്
ഇപ്പോള്‍ ഈ നഗരം ശാന്തം ആണ് വാഹനങ്ങളുടെ ബഹളം അല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല .സ്ഥാനര്തികള്‍ ക്ക് ഉറക്കം ഇല്ലാത്ത രാത്രി എന്ന് പറയാം തിരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ അവസാനിച്ചു ജനങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്ന് ആലോചിക്കുമ്പോള്‍ പാവം സ്ഥാനര്തികള്‍ ജനങ്ങള്‍ കൈവെടിയില്ലഎന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു എന്തായാലും റിസള്‍ട്ട് അറിയാന്‍ ഇരുപത്തി ഏഴുവരെ കാത്തിരിക്കണം എന്തായാലും ഞാനും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മള്‍ക്ക് കിട്ടുന്ന പൊളിറ്റിക്കല്‍ അവകാശം രേഖപെടുത്താന്‍ നാട്ടിലേക്കു പോകുന്നു.
Tuesday, October 19, 2010
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് അടുത്ത് എവിടെയും സ്ഥാനര്തികളുടെ ബഹളം തന്നെ . നാടിനെ സേവിക്കാന്‍ ആള്‍ക്കാരുടെ മത്സരം . ഇവരൊക്കെ ഇത്രയും നാള്‍ എവിടെ പോയി എന്ന് ജനത്തിന് സ്വാഭാവികമായി ഒരു സംശയം കാണും അല്ലെ പക്ഷെ എന്ത് ചെയ്യാം ഈ സമയത്ത് മാത്രമേ സ്ഥാനര്തികളെ കാണാനുള്ള ഭാഗ്യം ജനതിനുള്ളൂ പിന്നെ അടുത്ത തിരഞ്ഞെടുപ്പിനെ കാണാന്‍ കഴിയുകയുള്ളൂ .അതും ഒരു ഭാഗ്യം തന്നെ അല്ലെ എങ്ങനെ ഇവര്‍ക്ക് എങ്ങനെ ഒക്കെ സാധിക്കുന്നു എന്നാണ് അത്ഭുതം അസാമാന്യ തൊലിക്കട്ടി തന്നെ .എന്നാണാവോ ഇതിനൊക്കെ ഒരു പ്രധിവിധി .കള്ളന്മാരും കള്ളകടതുകാരും ഭരിച്ചു നമ്മുടെ നാടിനെ മുടിപ്പിച്ചു .
Monday, October 18, 2010
ഓര്‍മ്മകള്‍
തിന്ഗലാഴ്ച നല്ല ദിവസം ആണ് എന്ന് ആരാ പറഞ്ഞത് അയാള്‍ക്ക് നന്ദി കാരണം എനിക്ക് ഇന്ന് നല്ല ദിവസം ആയിരുന്നു . ശരിക്കും എന്താ ഞാന്‍ പറയുക അത് തന്നെ നനായി സതോഷിച്ച ഒരു ദിവസം എന്‍റെ പഴയ ഒരു സുഹൃത്തിനോട് ഞാന്‍ ചാറ്റ് ചെയ്യ്തു കോളേജ് ദിവസങ്ങള്‍ ഓര്‍ത്തു . നാട്ടില്‍ പോയിട്ട് ഒരുമിച്ചു കൂടം എന്ന് പറഞ്ഞു . ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് വേണം .
Subscribe to:
Posts (Atom)